ഉപദേശാമൃതം (Upadeshamritam – Malayalam)

-10%

Original price was: ₹250.00.Current price is: ₹225.00.


Back Cover

ലോകോദ്ധാരണദൗത്യവുമായിവരുന്ന മഹാത്മാക്കള്‍ സംസാരിക്കുമ്പോള്‍ ആ വാണികള്‍ക്കു കാലികവും ചിരന്തനവുമായ മാനങ്ങളുണ്ട്. ചിരസ്ഥായിയായ സനാതനമൂല്യങ്ങളെക്കുറിച്ചാണു് അവര്‍ സംസാരിക്കുന്നതെങ്കിലും തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ വിളി ഉള്‍ക്കൊണ്ടും ശ്രോതാക്കളുടെ അന്തരംഗത്തുടിപ്പുകള്‍ സ്വഹൃദയങ്ങളില്‍ ഏറ്റുവാങ്ങി അവയോടു പ്രതിസ്പന്ദിച്ചുമാണു് അവരില്‍നിന്നും വാക്കുകള്‍ ഉദ്ഗമിക്കുന്നത്. സുഖഭോഗങ്ങളുടെയും സ്ഥാനമാനങ്ങളുടെയും ബാഹ്യലോകം പടുത്തുയര്‍ത്താന്‍ മനുഷ്യന്‍ ഭ്രാന്തമായി വെമ്പല്‍കൊള്ളുന്ന ആധുനികകാലഘട്ടത്തില്‍, ആ വെമ്പലില്‍സനാതനമായമൂല്യങ്ങളും ഹൃദയത്തിന്റെ ഉദാത്തഭാവങ്ങളും ആത്മശാന്തിയും മനുഷ്യനു നഷ്ടമാകുന്ന ദുരവസ്ഥയില്‍ ആണു്, അമ്മ തന്റെ സാമൂഹികപരിവര്‍ത്തനകാരിയായ അമൃതവാണികള്‍ പൊഴിക്കുന്നത്. സ്വന്തം ആത്മാവിനെ മറന്നുള്ള മനുഷ്യന്റെ ഇന്നത്തെ പാച്ചില്‍ അവനു ജീവിതത്തിന്റെ സ്വച്ഛതയും മുഗ്ദ്ധതയും നഷ്ടമാക്കിയിരിക്കുന്നു.

ഇന്നു് അവിശ്വാസവും മത്സരബുദ്ധിയും ഭയവും വ്യക്തിബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും ശിഥിലമാക്കുന്നു. ഉപഭോഗസംസ്‌കാരത്തിന്റെ അതിപ്രസരത്തില്‍ സ്നേഹമെന്നത് ഒരു മരീചികയായി മാറുന്നു. നിഷ്‌കളങ്കമായ ഈശ്വരപ്രേമത്തിന്റെ സ്ഥാനം ആഗ്രഹപൂരണത്തിനുള്ള കാമ്യഭക്തി, കൈയടക്കുന്നു. താത്ക്കാലികലാഭങ്ങള്‍ തരുന്ന ബുദ്ധിക്കു് അമിതസ്ഥാനം നല്കി, വിവേകം വാഗ്ദാനംചെയ്യുന്ന ശാശ്വതശ്രേയസ്സു്, മനുഷ്യന്‍ നിരാകരിക്കുന്നു. ഉന്നതമായ ആദ്ധ്യാത്മികാദര്‍ശങ്ങളും ഉദാത്തമായ അനുഭൂതികളും സ്വജീവിതങ്ങളില്‍ പ്രകാശിക്കാതെ വാക്കുകളില്‍ മാത്രമൊതുങ്ങുന്നു. ഇത്തരം ഒരു കാലഘട്ടത്തിലാണു നിഷ്‌കളങ്കഭക്തിയുടെ ഭാഷയില്‍, ഹൃദയത്തിന്റെ ഭാഷയില്‍, വിവേകത്തിന്റെ ഭാഷയില്‍, പ്രേമമയമായ സ്വന്തം ജീവിതത്തിന്റെ ഭാഷയില്‍ അമ്മ സംസാരിക്കുന്നത്.

Out of stock

SKU: Mal002 Category: Tag:

Description

ചരാചരപ്രപഞ്ചം മുഴുവനും ആത്മാവിലും ചരാചരപ്രപഞ്ചത്തില്‍ മുഴുവന്‍ ആത്മാവിനെയും സദാ ദര്‍ശിച്ചുകൊണ്ടിരിക്കുന്ന സമദര്‍ശികളായ മഹാത്മാക്കള്‍ അത്യപൂര്‍വ്വമായി മാത്രമേ കാണപ്പെടാറുള്ളൂ.

കണ്ടെത്തിയാല്‍ത്തന്നെ ആത്മാവിന്റെ നിതാന്തമൗനത്തില്‍ ലയിച്ചിരിക്കുന്ന അവര്‍ നമ്മോടു സംസാരിക്കാനും നമ്മെ ഉപദേശിക്കാനും തയ്യാറായെന്നു വരില്ല. എന്നാല്‍ മാതൃവാത്സല്യത്തിന്റെ ആര്‍ദ്രതയോടെയും ഗുരുവിന്റെ അഹൈതുകകാരുണ്യത്തോടെയും നമ്മെ ഉപദേശിക്കാനും ശാസിക്കാനും പൂര്‍ണ്ണജ്ഞാനിയായ ഒരു മഹാത്മാവു തയ്യാറായാല്‍ അതു നമ്മുടെ ഭാഗ്യാതിരേകമെന്നേ പറയാവൂ. ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ ദര്‍ശനവും അമൃതവാണികളും ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം ജനങ്ങളില്‍ ജീവിത പരിവര്‍ത്തനത്തിന്റെ നവകന്ദളങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ അമ്മ ശിഷ്യരായ ബ്രഹ്മചാരികളുമായും, ഭക്തജനങ്ങളുമായും ജിജ്ഞാസുക്കളായ സന്ദര്‍ശകരുമായും നടത്തിയ സംഭാഷണങ്ങളില്‍ നിന്നുള്ള അപൂര്‍ണ്ണമെങ്കിലും അമൂല്ല്യമായ ഒരു ശേഖരമാണു് ഈ ഗ്രന്ഥം.