ശ്രീ മാതാ അമൃതാനന്ദമയീ ദേവി ജീവിതചരിത്രം (Biography – Malayalam)

-45%

Original price was: ₹290.00.Current price is: ₹160.00.


അമ്മയുടെ ജീവിതചരിത്രഭാഗവും സംഭാഷണഭാഗവും പരസ്പരപൂരകങ്ങളാണ്. ജീവിതചരിത്രത്തിലൂടെ വെളിവാകുന്ന അമ്മയുടെ മഹത്ത്വം സംഭാഷണഭാഗത്തില്‍ കൂടുതല്‍ പ്രകാശമാര്‍ജ്ജിക്കുന്നു. അമ്മയുടെ സംഭാഷണങ്ങള്‍ വായിക്കുമ്പോള്‍ ജീവിതചരിത്രത്തില്‍ വിവരിച്ചിരിക്കുന്ന മഹത്തായ ജീവിതവും അദ്ഭുതകര്‍മ്മങ്ങളും വിശ്വാസയോഗ്യമായിത്തീരുന്നു. വിദ്യാവിഹീനയെന്നു പറയാവുന്ന ഒരു ഗ്രാമീണ യുവതിയില്‍നിന്നു് അതിഗഹനങ്ങളായ തത്ത്വങ്ങള്‍ അനര്‍ഗ്ഗളം പ്രവഹിക്കുന്നതുതന്നെ ചിന്താവിഷയമാണ്. ദൃക്‌സാക്ഷിവിവരണത്തിന്റെ സ്വഭാവമുള്ളതിനാല്‍ സംഭാഷണഭാഗവും ജീവിതചരിത്രസ്വഭാവമുള്ളതാണ്.

SKU: Mal001 Category: Tags: ,

Description

ഈശ്വരഗതി നിഗൂഢവും ആശ്ചര്യകരവുമാണ്. അതു സ്ഥൂലബുദ്ധികള്‍ക്കു് അഗമ്യമാണു്, സൂക്ഷ്മബുദ്ധികള്‍ക്കു സുഗമമാണ്. അതുകൊണ്ടു മഹാത്മാക്കളെ അധികംപേര്‍ പെട്ടെന്നു തിരിച്ചറിഞ്ഞു മാനിക്കുക സാധാരണമല്ല. മാതാ അമൃതാനന്ദമയീദേവിയുടെ കാര്യത്തിലും ഇതു സംഗതമാണ്. ആദ്യമൊക്കെ അമ്മയെ അറിയേണ്ടതുപോലെ അറിഞ്ഞവര്‍ വിരളമത്രേ. അമ്മയുടെ അദ്ഭുതജീവിതമാണു് ഈ ഗ്രന്ഥത്തിന്റെ വിഷയം. ശാസ്ര്തബുദ്ധിയും ഭൗതികദൃഷ്ടിയും വളര്‍ന്ന ഇന്നത്തെ ലോകം ഇതില്‍ വിവരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചേക്കാം. അതറിഞ്ഞിട്ടും ഇങ്ങനെയൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനു കാരണങ്ങളുണ്ട്. ആരെങ്കിലും അവിശ്വസിക്കുമെന്നതുകൊണ്ടുമാത്രം ഒരു മഹാവ്യക്തിയുടെ ജീവിതം രേഖപ്പെടുത്താന്‍ മടിച്ചുകൂടാ. അവിശ്വാസം അനുഭവം കൊണ്ടു മാറാവുന്നതേയുള്ളൂ. കൂടാതെ ഇത്തരം മറ്റു ഗ്രന്ഥങ്ങള്‍ക്കില്ലാത്ത ഒരു മെച്ചം ഇപ്പോള്‍ ഈ ഗ്രന്ഥത്തിനുണ്ട്. മുന്‍കാലത്തെ മഹാത്മാക്കളുടെയും അവതാരങ്ങളുടെയും അദ്ഭുതലീലകള്‍ പരീക്ഷിച്ചു ബോദ്ധ്യപ്പെടുക ഇപ്പോള്‍ സാദ്ധ്യമല്ല. അതുകൊണ്ടു അവിശ്വാസികള്‍ക്കു വിജയഭേരി മുഴക്കാം. പക്ഷേ, ഈ ഗ്രന്ഥത്തിന്റെ കാര്യം വേറൊന്നാണ്.

 

Book Details

Weight 0.375 g
Dimensions 21 × 2.09 × 13 cm
Author

Swami Amritaswarupananda Puri

Publisher

Amrita Books