Description
മാതൃവാണിയില്‍ പ്രസിദ്ധീകരിച്ച അമ്മയുടെ സന്ദേശങ്ങളുടെ സമാഹാരമാണു ജ്യോതിര്‍ഗമയ.
ഈ ഗ്രന്ഥത്തില്‍ രണ്ടു ഭാഗങ്ങളിലായാണു് അമ്മയുടെ സന്ദേശങ്ങള്‍ സമാഹരിച്ചിട്ടുള്ളതു്. ആദ്യഭാഗം, മാതൃവാണി യില്‍ പ്രതിമാസം പ്രസിദ്ധീകരിക്കാനുദ്ദേശിച്ചു നല്കിയ സന്ദേശങ്ങളും രണ്ടാംഭാഗം ‘അമൃതോത്സവം’ എന്ന പേരില്‍, ഓണം, വിഷു, നവരാത്രി, ശിവരാത്രി, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അമ്മ നല്കിയ സന്ദേശങ്ങളുമാണുള്ളതു്.
രണ്ടു ഭാഗങ്ങളിലെയും സന്ദേശങ്ങള്‍ക്കു നിത്യജീവിതത്തില്‍ അത്യന്തം പ്രസക്തിയുണ്ടു്. ഇവയെല്ലാം വായിച്ചു മനനം ചെയ്തു് ഉള്‍ക്കൊണ്ടു ജീവിതം നയിച്ചാല്‍ നമ്മുടെയെല്ലാം ജന്മം ധന്യമാകുമെന്നതിനു തര്‍ക്കമില്ല. അമ്മയുടെ വചനങ്ങള്‍ ആദ്ധ്യാത്മികതത്ത്വരഹസ്യങ്ങള് നിറഞ്ഞവയാണു്. അവ വര്‍ത്തമാനസമൂഹത്തെ പൂര്‍ണ്ണമായും കണക്കിലെടുത്തുകൊണ്ടുള്ളവയാണു്. ഋഷിമാര്‍ കണ്ടെത്തിയ സനാതനമായ ആത്മതത്ത്വങ്ങളും പ്രപഞ്ചരഹസ്യങ്ങളും ജീവിതാദര്‍ശങ്ങളും സാധനോപദേശങ്ങളുമെല്ലാം ഇന്നത്തെ ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ അമ്മ അവതരിപ്പിക്കുന്നു. അദ്ധ്യയനം ചെയ്യുന്നവര്‍ക്കു് അവ ഉള്‍ക്കാഴ്ചയും മാര്‍
ഗ്ഗദര്‍ശനവും നല്കുന്നു. വീണ്ടും വീണ്ടും അനുസന്ധാനം ചെയ്തു് അര്‍ത്ഥം ഗ്രഹിക്കപ്പെടേണ്ടവയാണു് അമ്മയുടെ വചനരചനകള്.
 
 
								 
																				 
									 
									 
									 
									 
									
