സംഭാഷണങ്ങൾ ഭാഗം ഒന്ന് (Sambashanagal 1 – Malayalam)

-10%

180.00

Back Cover

നിസ്സ്വാര്‍ത്ഥപ്രേമം, ത്യാഗം, സേവനം, ആത്മീയസാധന ഇവയെല്ലാം നാം അമ്മയില്‍നിന്നു പകര്‍ത്താമെങ്കില്‍ പരമമായ ലക്ഷ്യം നമുക്കു നേടാവുന്നതാണു്. ഇതിലേക്കു് അമ്മയുടെ ആദ്ധ്യാത്മികസംഭാഷണങ്ങള്‍ വളരെയേറെ ഉപകരിക്കും. 1976 മുതല്‍ 1985 വരെയുള്ള കാലയളവില്‍ അമ്മ വിവിധ സന്ദര്‍ഭങ്ങളില്‍ ഭക്തജനങ്ങളുമായി നടത്തിയ സംഭാഷണങ്ങള്‍ 1986ല്‍ ഒറ്റ വാല്യമായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ അതുതന്നെ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം രണ്ടു വാല്യങ്ങളായി പുനഃപ്രകാശനം ചെയ്യുന്നു.

മനുഷ്യജീവിതത്തില്‍ നാം അറിഞ്ഞിരിക്കേണ്ട കാതലായ കാര്യങ്ങളെല്ലാം അമ്മയുടെ സംഭാഷണങ്ങളില്‍ പ്രകാശിതമാകുന്നുണ്ടു്. ജീവന്‍, ഈശ്വരന്‍, ബ്രഹ്മം, ഗുരു, ആത്മസാക്ഷാത്ക്കാരം, സാധനാക്രമങ്ങള്‍, ഗൃഹസ്ഥാശ്രമം, സന്ന്യാസാശ്രമം തുടങ്ങി അമ്മ സ്പര്‍ശിക്കാത്ത ആത്മീയവിഷയങ്ങള്‍ ഒന്നുംതന്നെ ഇതിലില്ല എന്നുപറയാം. ഉറവവറ്റാത്ത ഉദാഹരണങ്ങള്‍, കഥകള്‍, നര്‍മ്മം, അന്തര്‍ദ്ദര്‍ശനം എന്നിവയെല്ലാമടങ്ങിയ അമ്മയുടെ സംഭാഷണങ്ങള്‍ ലാളിത്യം നിറഞ്ഞ മലയാളത്തനിമ പുലര്‍ത്തിക്കൊണ്ടു് അനുവാചകരെ ആത്മീയതയുടെ ഉദാത്തമേഖലകളിലേക്കു് അനായാസം നയിക്കുന്നു. ദിവ്യമായ ഈ മാതൃപ്രസാദം ലോകമംഗളകരമായിത്തീരാന്‍ അമ്മയുടെ അനുഗ്രഹത്തിനുപ്രാര്‍ത്ഥിക്കുന്നു.

SKU: Mal008 Category: Tag:

Description

Book Details

Weight 308 g
Dimensions 21 × 1.67 × 13 cm
Author

Sri Mata Amritanandamayi Devi

Publisher

Amrita Books

Series

Series 1